
നെഹ്റു എന്ന ഫോട്ടോഗ്രാഫ്
Notas do episódio
ജവഹർലാൽ നെഹ്റുവിന്റെ വ്യക്തിത്വത്തിലെ വേണ്ടത്ര ചർച്ച ചെയ്യപ്പെടാത്ത ഒരു വശമാണ് അദ്ദേഹത്തിന് ഫോട്ടോഗ്രാഫിയിലുണ്ടായിരുന്ന താൽപ്പര്യം. ക്യാമറയ്ക്ക് മുന്നിൽ എങ്ങനെ ചിത്രീകരിക്കപ്പെടണമെന്നതിലും, തന്റെ ചിത്രങ്ങൾ എന്തുതരം സന്ദേശമാണ് നൽകേണ്ടതെന്നതിലും അദ്ദേഹം അതീവ ജാഗ്രത പുലർത്തിയിരുന്നു. കൊളോണിയൽ കാലഘട്ടത്തിൽ നിന്ന് ആധുനിക ഇന്ത്യയിലേക്കുള്ള മാറ്റത്തിന്റെ ഒരു ദൃശ്യചരിത്രം കൂടിയാണ് നെഹ്റുവിന്റെ ഫോട്ടോഗ്രാഫുകൾ- ഡോ. നിസാർ കിഴക്കയിൽ എഴുതുന്നു.